രൂപങ്ങളെക്കുറിച്ചുള്ള പഠനമാണല്ലോ ജ്യാമിതി. ഏതാണ്ട് ആറായിരം കൊല്ലങ്ങള്‍ക്കുമുമ്പ് നൈല്‍ നദീതീരത്ത് വ്യാപകമായ കാര്‍ഷിക പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് ജ്യാമിതിയെക്കുറിച്ചുള്ള കാര്യമായ പഠനങ്ങള്‍ തുടങ്ങിയത്. വിവിധ രൂപങ്ങളിലും വലിപ്പത്തിലുമുള്ള കൃഷിയിടങ്ങളുടെ വിസ്തീര്‍ണ്ണവും മറ്റും കണ്ടുപിടിക്കുന്നതിന് ജ്യാമിതീയ അറിവുകള്‍ അത്യാവശ്യമാ ണല്ലോ. ഇവിടെ ഉപയോഗിക്കുന്ന രൂപങ്ങള്‍ ബഹുഭുജങ്ങളാ യതുകെണ്ട്, അവയെക്കറിച്ചുള്ള പഠനങ്ങള്‍ പണ്ടുമുതലേ നടന്നിരുന്നു.
Continue
Continue